പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​നി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം. ബൈ​ക്ക് യാ​ത്രി​ക​നും തെ​യ്‌​ക്വാ​ൻ​ഡോ താ​ര​വു​മാ​യ മു​ത​ല​മ​ട ചു​ള്ളി​യാ​ർ​മേ​ട് സ്വ​ദേ​ശി ഷി​ഹാ​ഫ് ഷേ​ക്ക് (25) ആ​ണ് മ​രി​ച്ച​ത്. ഗ​വ. വി​ക്ടോ​റി​യ കോ​ളേ​ജി​ൽ മൂ​ന്നാം​വ​ർ​ഷ സൈ​ക്കോ​ള​ജി ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന ത​ല​ത്തി​ൽ തെ​യ്‌​ക്വാ​ൻ​ഡോ മ​ത്സ​ര​ത്തി​ൽ ഷി​ഹാ​ഫ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്, ദേ​ശീ​യ​ത​ല​ത്തി​ലും മ​ത്സ​രി​ച്ചി​രു​ന്നു.

ഇന്നലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. പാ​ല​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോറി എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ൽ​നി​ന്ന് വീ​ണ ഷി​ഹാ​ഫി​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി. ഷി​റാ​ഫ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.


പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​ന്ധു​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വ​രി​ക​യാ​യി​രു​ന്നു ഷി​ഹാ​ഫ്. പി​താ​വ്: ഷേ​ക്ക് മു​സ്ത​ഫ. മാ​താ​വ്: ജാ​സ്മി​ൻ​ഷേ​ക്ക് (മു​ത​ല​മ​ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ണ്ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ജി​ന​ഷേ​ക്ക്, ഷ​ഹ​ന​ഷേ​ക്ക്

Related Posts