ഹോർമൂസ് കടലിടുക്ക് തുറന്ന് ചരക്ക് കപ്പൽ സേവനം ഇറാൻ പുനഃസ്ഥാപിച്ചു. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ വരും ദിവസങ്ങളിൽ ​ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ ചരക്കുകപ്പലുകളെത്തും. ഇന്ത്യയിലേക്ക് ഗൾഫിൽ നിന്നും ഇന്ധനം കൊണ്ടു വരുന്നതിന് തടസ്സമുണ്ടാകില്ല.

അതേസമയം അമേരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ കടത്തി വിടില്ലെന്നാണ് ഇറാന്‍റെ നിലപാട്. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഗൾഫ് മേഖലയിൽ നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.

ഇങ്ങോട്ട് ആക്രമിക്കാതെ ഇനി അയൽരാജ്യങ്ങളെ ആക്രമിക്കില്ല മേഖലയിലെ സമാധാനത്തിനാണ് പ്രാധാന്യമെന്നും അയൽരാജ്യങ്ങളിൽ കടന്നുകയറുക ലക്ഷ്യമല്ലെന്നും ഇറാൻ പ്രസിഡണ്ട് വ്യക്തമാക്കി. താത്കാലികമായി നിർത്തിവെച്ച ദുബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു.

Related Posts