നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെലുങ്കാനയിലും കർണാടകയിലുമടക്കം കോൺഗ്രസ് അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുലിന്‍റെ ഈ പ്രഖ്യാപനം.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. പ്രതിമാസം ആയിരം രൂപ കോളജ് വിദ്യാർഥിനികൾക്ക് നൽകുമെന്നും ക്ഷേമ പെൻഷൻ പ്രതിമാസം 3000 രൂപയാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

യുവാക്കൾക്ക് 5 ലക്ഷം പലിശരഹിത വായ്പ നൽകുമെന്നും മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ സുരക്ഷാപദ്ധതി ആരംഭിക്കും. ഇതിലൂടെ 25 ലക്ഷത്തിന്‍റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Posts