ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ട് ഇന്ന് കേരളത്തിൽ എത്തും. ഇന്ന് രാത്രി ഏഴിന് ആണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്.
വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എൽഎംഎസ് കോമ്പൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയാകും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ 10-ന് വർക്കല ശിവഗിരിയിൽ 93-ാമത് ശിവഗിരി തീർഥാടനസമ്മേളനം ഉദ്ഘാടനം ചെയ്യും.
നാളെ 12.05-ന് മാർ ഇവാനിയോസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഉപരാഷ്ട്രപതി തിരിച്ചു പോകും.