മഹാനവമി, വിജയദശമി അവധി ദിവസങ്ങളോടനുബന്ധിച്ച് അധിക സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥമാണ് മഹാനവമി, വിജയദശമി എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തുന്നത്. സെപ്തംബർ 25 മുതൽ ഒക്ടോബർ 14 വരെയാണ് പ്രത്യേക അധിക സർവ്വീസുകൾ.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസകൾ നടത്തും. കൂടാതെ നിലവിലെ സ്വിഫ്റ്റ് ബസ്സുകൾ, സ്കാനിയ, വോൾവോ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻ്റർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്ളെസൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Related Posts