പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 7‌‌‌‌5-ാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ജന്മദിന ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. റോഡ് ഷോയിൽ വിവിധ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി 10 ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസം​ഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി. രാഹുൽ ഗാന്ധിയടക്കം വിവിധ ലോകനേതാക്കളും രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നിരുന്നു.

Related Posts