ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്‌ടറിൽ ഇന്നലെയാണ് സംഭവം. ഏജൻസികളിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷൻ. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു,

പ്രത്യേക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഓപ്പറേഷൻ പിംപിൾ ആരംഭിച്ചതായി സൈന്യത്തിൻ്റെ വൈറ്റ് ചിനാർ കോർപ് എക്സിലെ പോസ്റ്റിൽ പറഞ്ഞു. സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ തിരച്ചിൽ ആരംഭിച്ചു. ഇതോടെ അവർ വെടിയുതിർക്കുകയായിരുന്നു. ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കിഷ്‌ത്വാർ ജില്ലയിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ദഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രദേശത്ത് ഭീകരരുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെ സുരക്ഷാ സേന ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു.

Related Posts