മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശികളായ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ബുധനാഴ്‌ച രാത്രിയാണ് കുളിക്കാനിറങ്ങിയത്. ഇന്ന് പുലർച്ചെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങളെ കാണാതായതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാം പരിസരത്ത് ഇവർ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ബാഗും മറ്റും ഡാമിനോട് ചേർന്ന് കണ്ടെത്തി. പിന്നീട് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ആദിലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Related Posts