ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി വിളിപ്പിക്കും. പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പ്രമുഖർ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നാണ് സൂചന.

Related Posts