ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ വേ​ദി പ​ങ്കി​ട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. 93-മ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് രണ്ടുപേരും ഒ​ന്നി​ച്ചെ​ത്തി​യ​ത്.

രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ തീർത്ഥാടന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്ന് ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഐതിഹ്യങ്ങളെ ചരിത്രമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ബ്രഹ്മണ്യത്തിനും ചാതുർവർണ്യത്തിനും എതിരെ അടിച്ചമർത്തപ്പെട്ടവൻ്റെ കലാപമായിരുന്നു അരുവിപ്പുറത്തെ പ്രതിഷ്ഠയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധികാരം കയ്യിലുള്ളവർ കുട്ടികളെ അസംബന്ധങ്ങൾ പഠിപ്പിക്കുകയാണ്. സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശിവഗിരി തീർത്ഥാടനം ഈഴവരുടേത് മാത്രമാകരുതെന്നും സർവ്വ മത സാഹോദര്യത്തിലൂന്നിയ അറിവിൻ്റെ തീർത്ഥാടനമാകണമെന്നുമുള്ള ശ്രീനാരായണ ഗുരുവിൻ്റെ നിർദ്ദേശം അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

അ​തേ​സ​മ​യം, ബു​ൾ​ഡോ​സ​ർ രാ​ജ് വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ക​ർ​ണാ​ട​ക​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ സം​ഘ്പ​രി​വാ​ർ ന​ട​പ്പാ​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ രാ​ഷ്ട്രീ​യ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രും ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

Related Posts