സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിൻ സ്റ്റീഫൻ രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം സബ് കോടതിയിൽ നൽകിയ കേസിലാണ് കോടതി സമൻസിന് ഉത്തരവിട്ടത്.
ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്രാ തോമസിനെതിരെ നൽകിയ അപകീർത്തി കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നിലവിൽ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിൻ നൽകിയിട്ടുള്ളത്.