ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം. വാഷിംഗ്ടണ്‍ സുന്ദറിൻ്റെ അര്‍ധ സെഞ്ചുറിയാണ് ഗുജറാത്തിനെ വലിയ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 37 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ 50 റണ്‍സെടുത്തു.
നിഷാന്ത് സിന്ധു 18 പന്തില്‍ 20 റണ്‍സും നേടി. ഓപ്പണറുമാരായ സായി സുദര്‍ശനും (12 പന്തില്‍ 12) ശുഭ്മാന്‍ ഗിലും (എട്ട് പന്തില്‍ 10) പരാജയപ്പെട്ടപ്പോള്‍ ജോസ് ബട്ട്‌ലറും (23 പന്തില്‍ 19) നിരാശപ്പെടുത്തി.
രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന്‍ (7) എന്നിവര്‍ക്കും തിളങ്ങാനായില്ല.
ബംഗളൂരുവിനായി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര്‍ കുമാറും ജോഷ് ഹസില്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.