സിഡ്‌നി ക്രിക്കറ്റ് ടെസ്‌റ്റിൻ്റെ അവസാന ദിനം കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യക്കു തോൽവി. ബുമ്രയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരഫലം തന്നെ വിപരീതമായേനെ എന്ന ഓർമപ്പെടുത്തലുമായി സിഡ്‌നി ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് തോൽവിയെങ്കിലും, 162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിൻ്റെ നാലു വിക്കറ്റുകൾ വീഴ്ത്താൻ മുഹമ്മദ് സിറാജ് – പ്രസിദ്ധ് കൃഷ്‌ണ സഖ്യത്തിന് സാധിച്ചെങ്കിൽ, ബോളിങ് ആക്രമണത്തിനു നേതൃത്വം നൽകാൻ ബുമ്ര കുടി ഉണ്ടായിരുന്നെങ്കിലോ? സ്കോർ ബോർഡ് മാത്രം നോക്കിയാൽ ഓസീസ് അനായാസം ജയിച്ചുകയറിയെന്നു തോന്നുമെങ്കിലും, 58 റൺസിനിടെ ഓസീസിൻ്റെ മൂന്നും 104 റൺസിനിടെ നാലും വിക്കറ്റ് വീഴ്ത്തി സമ്മർദ്ദം ചെലുത്തിയാണ് ഇന്ത്യയുടെ കീഴടങ്ങൽ. ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം, 27 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ ഓസീസ് മറികടന്നു.

Related Posts