ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കനത്ത മൂടൽ മഞ്ഞായതിനാൽ ഡൽഹിയിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മഞ്ഞു കൊണ്ട് ഒന്നും കാണാത്ത അവസ്ഥയാണ്. മൂടൽ മഞ്ഞു മൂലം കാഴ്‌ച പരിധി പൂജ്യമായതോടെ, 30 ഓളം വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. 400 ഓളം വിമാനങ്ങൾ വൈകിയതായും, നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടതായും വിമാനത്താവള അധികൃതർ അറിയിച്ചു. ഡൽഹിയിൽ പുലർച്ചെ 12 നും 1. 30 നും ഇടയിൽ മാത്രം 19 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. കനത്ത പുകമഞ്ഞ് വ്യോമ-റെയിൽ ഗതാഗതങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

Related Posts