ശക്തമായ മഴയെത്തുടർന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വർളി ഭൂഗർഭമെട്രോ സ്‌റ്റേഷൻ പൂർണമായും വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. വർളി ഭൂഗർഭ മെട്രോ ‌സ്റ്റേഷൻ ഈ അടുത്താണ് ഉദ്ഘാടനം ചെയ്ത്. മേൽക്കൂര ചോർന്ന് വെള്ളം പ്ലാറ്റ്ഫോമിലേയ്ക്കും സ്‌റ്റേഷനകത്തും എത്തുകയായിരുന്നു. ബാന്ദ്ര- കുർള കോംപ്ലക്‌സ് മുതൽ വർളിയിലെ ആചാര്യ ആത്രെ ചൗക്ക് വരെയുള്ള മുംബൈ മെട്രോ ലൈൻ 3 ൻ്റെ സർവീസുകൾ ഈ മാസം 10 നാണ് പ്രവർത്തനക്ഷമമായത്. മഹാരാഷ്ട്രയിൽ ഇത്തവണ മൺസൂൺ വളരെ നേരത്തെയാണ്.

Related Posts