കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. റായ്ബാഗ് താലൂക്കിലെ മേഘാലി ഗ്രാമത്തിലുള്ള രാമമന്ദിര്‍ മഠാധിപതി ഹത്യോഗി ലോകേശ്വര്‍ സ്വാമിയാണ് പിടിയിലായത്. പെണ്‍കുട്ടി മേയ് 13-ന് ബന്ധുവിൻ്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതി റായ്ച്ചൂരിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ബാഗല്‍കോട്ട് വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. മഠത്തില്‍ പ്രവേശിച്ച നാട്ടുകാര്‍ അപകടകരമായ ആയുധങ്ങളും വസ്തുക്കളും അവിടെ നിന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related Posts