നമ്മ മെട്രോ യെല്ലോ ലൈനിൽ (ആർവി റോഡ്-ബൊമ്മസാന്ദ്ര) രാവിലെയുള്ള തീവണ്ടി സർവീസ് നേരത്തേയാക്കുന്നു. നിലവിൽ രാവിലെ 6 മണിക്കാണ് ഇരുഭാഗങ്ങളിൽനിന്നും ആദ്യ സർവീസ് പുറപ്പെട്ടിരുന്നത്. തിങ്കളാഴ്‌ചകളിൽ ആദ്യ സർവീസ് രാവിലെ 5.05നും രണ്ടാമത്തെ സർവീസ് 5.35നും പുറപ്പെടുന്ന രീതിയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാറ്റം വരുത്തി. മറ്റുള്ള ദിവസങ്ങളിലും താമസിയാതെ സർവീസ് നേരത്തേയാക്കും. ഞായറാഴ്‌ചകളിൽ രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കുക.

നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻപാതകളിൽ ഞായറാഴ്‌ചകളിലൊഴികെ പുലർച്ചെ അഞ്ചിനാണ് സർവീസ് ആരംഭിക്കുന്നത്. ഞായറാഴ്‌ചകളിൽ രാവിലെ ഏഴിനും. യെല്ലോ പാതയിൽ അഞ്ചു തീവണ്ടികൾ മാത്രമാണ് സർവീസ് നടത്തുന്നത്. എണ്ണം കുറവായതാണ് യെല്ലോ പാതയിൽ സർവീസുകൾ നേരത്തേയാക്കാൻ പ്രയാസം. ആറാമത്തെ തീവണ്ടി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഈ മാസം അവസാനം ഇത് സർവീസ് ആരംഭിക്കും.

Related Posts