യാത്രക്കാർക്ക് ആശ്വാസമായി മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് മണ്ഡ്യ ജില്ലയിലെ മദ്ദൂർ റെയിൽവേ സ്റ്റേഷനിൽ അനുവദിച്ചിരുന്ന താൽക്കാലിക സ്റ്റോപ്പ് സെപ്റ്റംബർ 30 വരെ ദക്ഷിണ റെയിൽവേ നീട്ടി.

തിരുവനന്തപുരം നോർത്ത്–മൈസൂരു എക്സ്പ്രസ് (16316) രാവിലെ 9.49-ന് മദ്ദൂരിലെത്തും. മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) ഉച്ചയ്ക്ക് 2.11-ന് മദ്ദൂർ സ്റ്റേഷനിൽ എത്തും. ഇരു ട്രെയിനുകൾക്കും ഒരു മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

മണ്ഡ്യ, മദ്ദൂർ മേഖലയിലെ യാത്രക്കാരുടെ ആവശ്യവും യാത്രക്കാരുടെ തിരക്കും പരിഗണിച്ചാണ് സ്റ്റോപ്പ് കാലാവധി വീണ്ടും ദീർഘിപ്പിച്ചതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഇതിലൂടെ കൂടുതൽ സൗകര്യമൊരുങ്ങും.

Related Posts