ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മറികടന്നു. നിശ്ചിത ഓവറിൽ അവർക്ക് 146 റൺസ് എടുക്കാനേ ലഖ്നൗ സൂപ്പർ ജയന്റ്സിനു കഴിഞ്ഞുള്ളു.മയാങ്ക് യാദവ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അത് സ്കോർ ബോർഡിൽ പ്രതിഫലിച്ചില്ല. 160-170 റൺസ് എങ്കിലും പ്രതിരോധിക്കാൻ വേണ്ടിയിരുന്ന സ്ഥാനത്താണ് ലഖ്നൗ കുറഞ്ഞ സ്കോറിലൊതുങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വിരാട് കോഹ്ലി മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ആറ് ഓവറുകളിൽ തന്നെ ബൗണ്ടറികളുമായി കളം നിറഞ്ഞ കോഹ്ലി 49 റൺസെടുത്ത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. വിരാട് പുറത്തായ ശേഷം കളി അല്പം മന്ദഗതിയിലായെങ്കിലും രജത് പാട്ടിദാറും ജിതേഷ് ശർമയും ചേർന്ന് തുടർച്ചയായി അഞ്ച് ബൗണ്ടറികൾ നേടി വിജയം ഉറപ്പിച്ചു.