കാന്‍ഡിഡേറ്റ് ചെസ്സില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ വൈശാലിക്ക് കിരീടം. കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് തമിഴ്നാട്ടുകാരിയായ വൈശാലി. ഇനി വനിതാവിഭാഗം ലോക ചെസ് കിരീടത്തിന് വൈശാലി ചൈനയുടെ ജു വെന്‍ജുവിനെ നേരിടും. പുരുഷ വനിതാ വിഭാഗത്തിലെ ലോക ചെസ് ചാമ്പ്യന്മാരെ നേരിടാനുള്ള ടൂര്‍ണ്ണമെന്‍റായതിനാല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് ഏറെ പ്രാധാന്യം നല്‍കുന്നു. 14 റൗണ്ടുകളില്‍ നിന്നായി എട്ടരപോയിന്‍റോടെയാണ് വൈശാലി കാന്‍ഡിഡേറ്റ് കിരീടം സ്വന്തമാക്കിയത്.

14 റൗണ്ടുള്ള മത്സരത്തില്‍ ഉക്രൈന്‍-റഷ്യന്‍ ചെസ് താരമായ കതറിന ലഗ്നോയെ തോല്‍പിച്ചതോടെയാണ് അര പോയിന്‍റിൻ്റെ മികവില്‍ വൈശാലി കാന്‍ഡിഡേറ്റ് ചെസ് കിരീടം നേടിയത്. വൈശാലിക്ക് 30. 8 ലക്ഷം രൂപ (28000 യൂറോ) സമ്മാനത്തുകയായി ലഭിയ്‌ക്കും. തൻ്റെ ചെസ് ജീവിതത്തില്‍ 24 കാരിയായ വൈശാലിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കാന്‍ഡിഡേറ്റ്സ് പുരുഷവിഭാഗത്തില്‍ ഉസ്ബെക്ക് താരം ജവോഖിര്‍ സിന്‍ഡൊറോവാണ് കിരീടം.

Related Posts