ഗൗതം അദാനിയുടെ കമ്പനിക്കെതിരെ നികുതി വെട്ടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. റവന്യൂ ഇൻ്റലിജൻറ്സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അദാനി എന്റർപ്രൈസസിൻ്റെ ഭാഗമായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിനെതിരെയാണ് അന്വേഷണം. അദാനി ഗ്രൂപ്പിൻ്റെ ഏറ്റവും ചെറിയ കമ്പനിയാണിത്.

മിസൈൽ, ഡ്രോൺ, ചെറിയ ആയുധങ്ങൾ തുടങ്ങിയവ ഇന്ത്യൻ സുരക്ഷ സേനക്ക് നിർമ്മിച്ചു നൽകുകയാണ് ഈ കമ്പനിയുടെ പ്രധാന ബിസിനസ്. മാർച്ചിലാണ് അന്വേഷണം തുടങ്ങിയതെന്ന് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു. ഒമ്പത് ദശലക്ഷം ഡോളർ അതായത് 79.88 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ആരോപണം.

Related Posts