തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസില്‍ മുന്‍ കമ്പനി ഡയറക്ടര്‍ സമേഷ് കുമാറിനെതിരെയും മുന്‍ സി ഇ ഒ സുഹാസ് സോമനെതിരെയും കര്‍ണ്ണാടക പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ധനലക്ഷ്മി ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ ആണ് നടപടി.

സ്ഥാപനത്തിൻ്റെ ബാംഗളൂര്‍ ആസ്ഥാനമായുള്ള വി വി പുരം ബ്രാഞ്ച് നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കായി കേരളത്തിൻ്റെ പല ഭാഗത്തും തിരച്ചില്‍ തുടരുന്നതിനിടെ മുന്‍ ഡയറക്ടറായ സമേഷ് കുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചുവെന്നാണ് അറിയുന്നത്. ഇപ്പോഴും മുന്‍ സി ഇ ഒ സുഹാസ് സോമന്‍ അറസ്റ്റ് ഭയന്ന് ഒളിവിലാണ്.

പ്രതികള്‍ വെട്ടിപ്പ് നടത്തിയത് തൃശൂര്‍ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നുമാണ് എന്ന് പോലീസ് എഫ് ഐ ആറില്‍ പറയുന്നു. കേരളത്തില്‍ പതിനായിര കണക്കിനിടപാടുകാരുള്ള ധനലക്ഷ്മി ധനകാര്യ സ്ഥാപനത്തിൻ്റെ സി ഇ ഒയും ഡയറക്ടറുമായിരുന്നു മുന്‍കാലങ്ങളില്‍ പ്രതികള്‍.

കേരളത്തിലെ പല ബ്രാഞ്ചുകളില്‍ നിന്നും ബിസിനസ് ലോണ്‍ കൊടുത്ത വകയില്‍ കലക്ഷന്‍ ഇനത്തില്‍ തിരിച്ചെത്തിയ പണം ലോക്കറില്‍ നിന്നും സി ഇ ഒ എന്ന പദവി ദുരുപയോഗം ചെയ്ത് സുഹാസ് സോമന്‍ നല്‍കിയ നിര്‍ദേശപ്രകാരം ഫെഡറല്‍ ബാങ്കിൻ്റെ ആലുവ ബ്രാഞ്ചില്‍ തൻ്റെയും ഭാര്യയുടേയും പിതാവിൻ്റെയും അക്കൗണ്ടുകളിലേക്ക് വകമാറ്റി നിക്ഷേപിക്കുകയായിരുന്നു.

Related Posts