അപരവേദനകർ സ്വാംശീകരിച്ച് അക്ഷര ശിൽപമായി വിനിമയം ചെയ്യുന്ന കവികൾ സമൂഹ മനസ്സിനെവിമലീകരിക്കുന്ന മഹത്തായ ധർമ്മമാണ് നിർവഹിക്കുന്നതെന്ന് എഴുത്തുകാരൻ കെ.ആർ.കിഷോർ അഭിപ്രായപ്പെട്ടു. നാസർനീലസന്ദ്രയുടെ ‘വിഷാദവർഷങ്ങൾ’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരവും സാമൂഹികവുമായ വിഷാദങ്ങളെ ആർദ്ര ഭാവങ്ങളോടെയാണ് ഈ സമാഹാരത്തിൽ ആവിഷ്കരിക്കുന്നതെന്നും കെ.ആർ.കിഷോർ കൂട്ടിച്ചേർത്തു. ഇന്ദിരാനഗർ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന യോഗം എ.ഐ.കെ.എം.സി.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് യോഗം ഉൽഘാടനം ചെയ്തു.
സഹൃദയവേദിസംഘടിപ്പിച്ച യോഗത്തിൽ മെറ്റി.കെ.ഗ്രേസ് സ്വാഗതമാശംസിച്ചു. രമ പിഷാരടി അധ്യക്ഷത വഹിച്ചു. ഇന്ദിരാബലൻ പുസ്തകം പരിചയപ്പെടുത്തി. പുസ്തക പ്രകാശനം കെ.ആർ.കിഷോർ, സതീഷ് തോട്ടശ്ശേരിക്ക് നൽകി നിർവഹിച്ചു. ലതാ നമ്പൂതിരി, ബിന്ദു പി മേനോൻ, സിന കെ.എസ്, രതിസുരേഷ്, ദിവ്യാ കല്യാണി, നീതു കുറ്റിമാക്കൽ എന്നിവർ കവിതാസ്വാദനം അവതരിപ്പിച്ചു.
എസ്.കെ.നായർ, മുഹമ്മദ് കുനിങ്ങാട്, ഷംസുദ്ദീൻ കൂടാളി, അനീസ് സി.സി.ഒ, ഡോ.എൻ.എ.മുഹമ്മദ് റഫീഖ്, നജീബ്, സത്യൻ പുത്തൂർ, ഗൗതം രാജീവ്, എന്നിവർ ആശംസകളർപ്പിച്ചു. ഗ്രന്ഥകാരൻ നാസർ നീലസാന്ദ്രയുടെ മറുമൊഴി നൽകി.അർച്ചന സുനിൽ നന്ദി പ്രകാശിപ്പിച്ചു.
