തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. സഖ്യചർച്ചകൾക്കായി തമിഴക വെട്രി കഴകം സമിതി രൂപീകരിച്ചു. സഖ്യം സംബന്ധിച്ച് അവസാന തീരുമാനം വിജയുടേതായിരിക്കും, വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു. ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനം.
ഇതിനിടെ 16ന് ടിവികെ ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഈറോഡ് – പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്.