ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ 9 ന് നടക്കും. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഓഗസ്റ്റ് 7 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും. ഓഗസ്റ്റ് 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

വോട്ടെടുപ്പ് ദിവസമായ സെപ്തംബര്‍ 9 നുതന്നെ ഫലപ്രഖ്യാപനവും നടക്കും.
ജൂലായ് 21-ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ആയിരുന്നു രാജിവെച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. അപ്രതീക്ഷിതമായായിരുന്നു പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ ആദ്ദേഹം രാജി സമര്‍പ്പിച്ചത്.

Related Posts