വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയെന്ന് പരാതി. മൈസമ്മഗുഡയിലെ സെൻ്റ് പീറ്റേഴ്സ‌് എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ജ്യോതി ശ്രാവൺ സായ് ആണ് കൊല്ലപ്പെട്ടത്. പലതവണ വിലക്കിയിട്ടും യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ശ്രീജയുമായി (19) ശ്രാവൺ പ്രണയത്തിലായിരുന്നു. എന്നാൽ, ശ്രീജയുടെ കുടുംബം ബന്ധത്തെ എതിർത്തു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ശ്രീജയുടെ ബന്ധുക്കൾ പലതവണ ശ്രാവണിന് താക്കീത് നൽകി.
എത്തിയതോടെ ശ്രീജയുടെ മാതാവ് ഉൾപ്പെടെയുക്ലവർ മർദിക്കാൻ തുടങ്ങി ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അതിക്രൂരമായായിരുന്നു മർദനം ശ്രാവണിൻ്റെ തലയ്ക്ക് പരിക്കേറ്റു കാലിനും വാരിയെല്ലിനും ഒടിവുകൾ സംഭവിച്ചു. പിന്നീട് കുക്കാട്ട്‌പളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രാവൺ മരിച്ചിരുന്നു
ശ്രീജയുടെ കുടുംബാംഗങ്ങൾക്കെതിരെ അമീൻപൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു