ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ.സി.എ) സംഘടിപ്പിച്ച നാടകം ‘അനുരാഗക്കടവിൽ’ ഇന്നലെ നിറഞ്ഞ സദസ്സിൽ ഇ.സി.എ. ഹാളിൽ അരങ്ങേറി. പി കെ സജിത്ത്, ഗോപരാജ്‌ മാധവൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത നാടകത്തിൻ്റെ രചന ആനന്ദ് രാഘവൻ ആണ് നിർവഹിച്ചിരിക്കുന്നത്.

മനുഷ്യഹൃദയങ്ങളുടെ താളങ്ങളും പ്രണയത്തിൻ്റെ ഏറ്റക്കുറച്ചിലുകളും, അതിലൂടെ ഓരോ കഥാപാത്രങ്ങളിലും ഉണ്ടാകുന്ന ആത്മീയ പുനർജന്മവും ‘അനുരാഗക്കടവിൽ’ നാടകം പ്രേക്ഷകർക്കു മുന്നിൽ തുറന്നുകാറ്റി. ഇ സി എ പ്രസിഡണ്ട് വേണു രവീന്ദ്രൻ, ജനറൽ സെക്രട്ടറി ജയരാജ് മേനോൻ, പ്രോഗ്രാം ചെയർമാൻ ബിജു വർഗീസ്, നർത്തകിയും സിനിമാ താരവുമായ ശ്രീദേവി ഉണ്ണി, എസ് കെ നായർ, ലതാ നമ്പൂതിരി, രവികുമാർ തിരുമല, രമാപിഷാരടി, ആർ.വി.ആചാരി, ഒ.വിശ്വനാഥൻ, പി.കെ.സുധീഷ്, ദീപ്തി കടൂർ, ടോമി ആലുങ്കൽ, സുജ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

Related Posts