എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെൻറർ ഫോര്‍ ഹ്യുമാനിറ്റി നടത്തുന്ന ഏട്ടാമത് സമൂഹ വിവാഹം ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ലാൽബാഗ് ഡബിൾ റോഡ് ശാന്തിനഗർ ബസ് സ്റ്റാൻഡിനു മുൻവശമുള്ള സിറ്റി പാലസിൽ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബാംഗ്ലൂരിൽ നിന്നുള്ള നിര്‍ധനരും അനാഥകളുമായ കുടുംബങ്ങളില്‍ നിന്നുള്ള യുവതി യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 7 സീസണുകളിലായി 509 യുവമിഥുനങ്ങളുടെ ദാമ്പത്യ സ്വപ്‌നങ്ങള്‍ക്കാണ് എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെൻറർ ഫോര്‍ ഹ്യുമാനിറ്റി ഇതിനകം വേദിയൊരുക്കിയത്. ഇത്തവണ 12 വിവാഹങ്ങളാണ് നടക്കുന്നത്.

Related Posts