എൻഎസ്എസ് കർണാടക കെആർപുരം കരയോഗത്തിൻ്റെ 2026–28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

എ.വി.ഗിരീഷ് പ്രസിഡണ്ടായും പി.സുനിൽ കുമാർ സെക്രട്ടറിയായും ബാബു സേനൻ നായർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. രവികുമാർ ജി. വൈസ് പ്രസിഡണ്ടായും ദേവരാജൻ നായർ ജോയിന്റ് സെക്രട്ടറിയായും രജിത് കുമാർ ജോയിന്റ് ട്രഷററായും ചുമതലയേറ്റു.
ബോർഡ് അംഗങ്ങളായി എസ്.വിജയൻ പിള്ള, കെ.പി. മുരളി, സന്തോഷ് സജിവൻ നായർ, പി.ജി. ജയചന്ദ്രൻ നായർ എന്നിവരെയും, 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പൊതുയോഗം തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ കരയോഗത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങൾക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുന്നതിനും വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. പൊതുയോഗത്തിൽ ഇലക്ഷൻ ഓഫീസർ ആർ വിജയൻ നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Posts