കെ എൻ എസ് എസ് ജയമഹൽ കരയോഗത്തിൻ്റെ 36മത് കുടുംബ സംഗമം ‘ജയമഹോത്സവം’ യെലഹങ്കയിലെ ഡോ. ബി.ആർ.അംബേദ്കർ ഭവനിൽ വെച്ച് നടന്നു. കരയോഗ കുടുബാoഗങ്ങളുടെ കലാ പരിപാടികളോടെ ആരംഭിച്ച സംഗമത്തിന് പദ്മശ്രീ രാമചന്ദ്രൻ പുലവരും സംഘവും (ഷൊർണൂർ) അവതരിപ്പിച്ച തോൽപ്പാവകൂത്ത്, ടൈംസ് ജോക്സ് കോഴിക്കോട് സംഘം അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ അരങ്ങേറി.
മുൻ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലരും ബി ജെ പി കേരള യുവ മോർച്ച നേതാവുമായ നവ്യ ഹരിദാസ്, കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ജോയിൻ്റ് ട്രഷറർ പ്രദീപൻ, കരയോഗം പ്രസിഡണ്ട് പി.രവീന്ദ്രൻ സെക്രട്ടറി വിജീഷ് പിള്ള, കെ.എൻ.എസ്സ്.എസ്സ് മഹിളാ കോർ കമ്മിറ്റി കൺവീനർ ശോഭന രാമദാസ്, കുടുംബ സംഗമം കൺവീനറും യുവജന വിഭാഗം പ്രസിഡണ്ടുമായ നീതു നായർ എന്നിവർ പൊതുസമ്മേളനത്തിന് ഭദ്ര ദീപം തെളിച്ചു.
കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ട്രഷറർ മോഹൻ കുമാർ.സി.പി, മഹിളാ വിഭാഗം ഭാരവാഹികൾ സുജാത ഹരികുമാർ, ജ്യോതി ബാലൻ, ഇന്ദു, യുവജൻ വിഭാഗം ഭാരവാഹികൾ ദീപ, സൂരജ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.