വിദ്യാരണ്യപുരയിലെ പ്രസ്റ്റീജ് വില്ലോ ട്രീ അപ്പാർട്മെന്റിലെ ഓണാഘോഷം ‘പൊന്നോണം 2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 5, 6 തീയതികളിലായി നടന്ന ഓണാഘോഷത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി.

സെപ്റ്റംബർ 5ന് ഉച്ചയോടെയാണ് പൂക്കള മത്സരം ആരംഭിച്ചത്. വിവിധ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് സമ്മാനങ്ങൾ നൽകി. പൂക്കള മത്സരം വിധികർത്താക്കൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.

വൈകുന്നേരം 5ന് അപാർട്മെന്റിലെ വനിതകൾ മാവേലി തമ്പുരാനെ വരവേറ്റ് ഓണപ്പാട്ടുകൾ പാടി. തുടർന്ന് പൂക്കൾ കൊണ്ട് അലങ്കരിച്ച കൂറ്റൻ നിലവിളക്ക് തെളിച്ച് അപാർട്മെന്റിലെ പ്രമുഖർ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. വൈകുന്നേരം ഒരുക്കിയ കേരള തട്ടുകടയിൽ കേരളീയ തനിമയുള്ള വിവിധ ഭക്ഷണവിഭവങ്ങൾ ഒരുക്കിയിരുന്നു. മലയാളികൾക്കൊപ്പം മറ്റ് താമസക്കാർക്കും ഭക്ഷണവിഭവങ്ങൾ ഏറെ ആസ്വാദ്യമായി. തുടർന്ന് 5ന് മഹാബലി ഘോഷയാത്ര, ശിങ്കാരിമേളം, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, ഫ്ലാഷ്മോബ് എന്നിവ അരങ്ങേറി.

സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9.30ന് വടം വലിയും വിവിധ കായിക മത്സരങ്ങളും നടന്നു. ഉച്ചക്ക് വിവിധ ഇനങ്ങൾ അടങ്ങിയ വളരെ ഗംഭീരമായ ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു. അപാർട്മെന്റിലെ ഓണം ആഘോഷ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts