പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട നിലപാടിനെച്ചൊല്ലി ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത. യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്.

പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യ യുഎഇയുമായും ഇറാനുമായും പ്രത്യേകം ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ നിലപാട് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സമവായ ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.

ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.

അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡണ്ട് പങ്കെടുക്കില്ല. ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച ശനിയാഴ്ച നടക്കും.

വെള്ളിയാഴ്ച മുതൽ വിവിധ രാജ്യങ്ങളിലെ നേതാക്കൾ ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിലെത്തും. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. റഷ്യ, ചൈന പ്രസിഡണ്ടുമാർ ഉൾപ്പെടെ ഇരുന്നൂറോളം ലോകനേതാക്കൾ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്.

Related Posts