മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ യുവജന സംഘടനയായ സാബിയോയുടെ നേതൃത്വത്തിൽ ‘ഐക്യം 2026’ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരിൽ സി.എം.എഫ് നിർവഹിച്ചു.

ഐക്യത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഒരുമയുടെയും സന്ദേശം പകരുന്ന ഓണാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. സാബിയോ യൂത്തിൻ്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Related Posts