മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി.ഷാജിയുടെയും പ്രിയയുടെയും മകൻ വിഷ്‌ണു ഷാജി (22) ആണ് മരിച്ചത്. സ്വകാര്യ നഴ്‌സിങ് കോളേജിൽ നാലാംവർഷ വിദ്യാർഥിയാണ്. ചൊവ്വാഴ്‌ച അർധരാത്രിയിലാണ് ചിക്കബനവാരയിലെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സോളാദേവനഹള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്. സഹോദരൻ: അലൻ.