പ്രതിമാസ 1000 രൂപയുടെ ഓണറേറിയം വർധന തുച്ഛമാണെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർമാർ സമരം തുടരാൻ തീരുമാനിച്ചു. പ്രതിദിനം വെറും 33 രൂപയുടെ വർധന മാത്രമാണ് ലഭിച്ചത്. ഇത് മിനിമം വേതന നിലവാരത്തോട് പോലും താരതമ്യം ചെയ്യാനാകില്ല, ആശാ വർക്കർമാർ പറയുന്നു.

ഇന്ന് ചേരുന്ന യോഗത്തിൽ സമരം ശക്തിപ്പെടുത്താനുള്ള ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി. സമരം ഇതിനകം 264 ദിവസം പിന്നിട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനങ്ങളും ക്ഷേമപദ്ധതികളും ജനപ്രീതിയാർജ്ജിച്ചിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ക്ഷേമ പെൻഷൻ 1600ൽ നിന്ന് 2000 ആയി വർധിപ്പിക്കുകയും, നിലവിൽ സഹായം ലഭിക്കാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 നൽകാനും തീരുമാനിച്ചിരുന്നു. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസ സ്കോളർഷിപ്പ് 1000 ലഭിയും അങ്കണവാടി ജീവനക്കാർക്കും, സാക്ഷരതാ പ്രേരകർക്കും, ആശാ വർക്കർമാർക്കും പ്രതിമാസം 1000 ഓണറേറിയം വർധനയും പ്രഖ്യാപിച്ചിരുന്നു.

Related Posts