വിഷുവിനു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും. ഏപ്രിൽ പത്തിലെ ടിക്കറ്റ് ബുക്കിങ്ങാണ് നാളെ തുടങ്ങുന്നത്. ഏപ്രിൽ 15നാണ് വിഷു. 14ന് അംബേദ്‌കർ ജയന്തി കൂടി വരുന്നതിനാൽ അടുപ്പിച്ച് അവധി ലഭിക്കുന്നതും നാട്ടിൽ പോകുന്നവർക്ക് സഹായകരമാണ്. 10, 11 (വെള്ളി, ശനി) ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിനുകൾ ഏപ്രിൽ വരെ നീട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related Posts