നമ്മ മെട്രോ ചാർജ് വർധന തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ നിർദേശം നൽകിയതായി തേജസ്വി സൂര്യ എം പി പറഞ്ഞു. നമ്മ മെട്രോ ചാർജ് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരാനിരുന്നതാണ്. കേന്ദ്രമന്ത്രിയു ടെ നിർദേശം മെട്രോ യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാകും. ഇതുസംബന്ധിച്ച് ബാംഗ്ലൂർ മെട്രോ റെയിൽ
കോർപറേഷൻ്റെ(ബിഎംആർസി) ഔദ്യോഗിക വിശദീകരണം ഇതുവരെ കിട്ടിയിട്ടില്ല. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ചാർജ് കൂട്ടിയ ഉത്തരവ് വന്നതിനു പിന്നാലെ യാത്രക്കാരുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധമുയർന്നിരുന്നു. അതേസമയം, കേന്ദ്രത്തിന് ചാർജ് വർധന പിൻവലിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ചാർജ് നിർണയ സമിതി പുനഃസംഘടിപ്പിക്കാൻ മാത്രമേ കഴിയുവെന്നാണ് വിവരം.

Related Posts