2026 അണ്ടർ 19 ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ അണ്ടർ 19 ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. 7.50 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാരപ്പട ലോകകിരീടം ചൂടിയത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്.

ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

Related Posts