ഏഷ്യൻ ഗെയിംസ് പുരുഷഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. വനിതാ ടീം സ്വർണം നേടിയതിന് പിന്നാലെയാണ് പുരുഷ ടീമും സ്വർണം നിലനിർത്തിയിരിക്കുന്നത്. ഇന്ത്യ മലേഷ്യയെ 5-1ന് പരാജയപ്പെടുത്തിയാണ് സ്വർണ്ണം നേടിയത്. ഇന്ത്യക്കായി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ‌രാജ് സിങ്, ഹാർദിക് സിങ്, ഷിലാനന്ദ് ലാക്ര എന്നിവർ ഓരോ ഗോൾ വീതം നേടി. മലേഷ്യയുടെ ഗോൾ നേടിയത് ഷെല്ലോ സിൽവേരിയസാണ്.

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തുന്നത്.
ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നതും ഇതാദ്യമായാണ്. ഇതോടെ പുരുഷ വനിതാ ടീമുകൾ ലോസാഞ്ചലീസിൽ നടക്കുന്ന ഒളിമ്പിക്‌സിനും യോഗ്യത നേടി.

Related Posts