മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് ഒരു സംഘടന കമ്മീഷന് പരാതി നൽകിയത്.

സമരത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും പൊലീസ് നടപടി ഒഴിവാക്കുന്നതിനായി കുട്ടികളെ പ്രതിഷേധത്തിൽ പങ്കെടുപ്പിച്ചത് ആസൂത്രിതമായ നീക്കമാണെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.

Related Posts