2026 ൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നടന്‍ വിജയിന്‍റെ തമിഴക വെട്രി കഴകം (ടിവികെ). ബിജെപിയുമായോ ഡിഎംകെയുമായോ സഖ്യത്തിനില്ലെന്നും തനിച്ച് മത്സരിക്കുമെന്നും മധുരയില്‍ നടന്ന പാര്‍ട്ടിയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിച്ചു.

പ്രത്യയശാസ്ത്രപരമായ ടിവികെയുടെ ഒരേയൊരു ശത്രു ബിജെപിയാണെന്നും ഏക രാഷ്ട്രീയ ശത്രു ഡിഎംകെയാണെന്നും വിജയ് പറഞ്ഞു. ഞാനൊരു സിംഹമാണ്. ഞാന്‍ എന്‍റെ തട്ടകം അടയാളപ്പെടുത്തുകയാണ്. ഇവിടെ ആധിപത്യം സ്ഥാപിക്കാന്‍ വന്ന, തടയാന്‍ കഴിയാത്ത ശക്തിയാണ് ടിവികെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം ഭരണകക്ഷിയായ ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് അവകാശപ്പെട്ടു. വയോധികരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ് ടിവികെയുടെ മുന്‍ഗണന. യുവാക്കള്‍, കര്‍ഷകര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരോട് സൗഹാര്‍ദപൂര്‍ണമായ സമീപനമായിരിക്കും ടിവികെയുടെ സര്‍ക്കാരിനുണ്ടാവുകയെന്നും വിജയ് പറഞ്ഞു.

Related Posts