യുവനേതാവിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. യുവനേതാക്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിതെന്നും ‘ഹൂ കെയേർസ്’ മനോഭാവമുള്ളവരോട് ധാർമികതയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും മന്ത്രി പറഞ്ഞു. ഓരോ ആളുകൾക്കും ധാർമികതയെ കുറിച്ച് ഉള്ള സങ്കല്‌പം ആപേക്ഷികമാണ്.
ഇതൊക്കെ അദ്ദേഹത്തിന് തോന്നണം. അത് തെറ്റാണെന്ന് തോന്നാത്ത നിലയിൽ എന്താണ് പറയുക. പെൺകുട്ടി പറഞ്ഞത് പോലെ ‘ഹു കെയേർസ്’ എന്ന മനോഭാ വമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെൺകുട്ടികളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശം അയക്കുന്നതും ഗുരുതരമായ കാര്യമാണ്. നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.