ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗൗതം ഗംഭീർ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റ ശേഷം തോൽവികൾ തുടർക്കഥയായതോടെയാണ് മനോജ് തിവാരിയുടെ ഈ വിമർശനം. കാപട്യക്കാരനാണെന്നും പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നില്ലെന്നും തിവാരി ഒരു ബംഗാളി മാധ്യമത്തോടു പ്രതികരിച്ചു. ഇന്ത്യൻ ടീമിൻ്റെ ബോളിങ് കോച്ചായി മോർണി മോർക്കലിനെയും അസിസ്‌റ്റൻ്റ് കോച്ചായി അഭിഷേക് നായരെയും നിയമിച്ചതിനെതിരെയും തിവാരി വിമർശിച്ചു. “ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈക്കാരനാണ്. അസിസ്‌റ്റൻ്റ് കോച്ച് അഭിഷേക് നായരും മുംബൈ സ്വദേശിയാണ്. രോഹിത്തിനെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് എപ്പോഴും നടക്കുന്നത്. ജലജ് സക്സേനയെക്കുറിച്ച് ആരും പറയുന്നില്ല. അദ്ദേഹം നന്നായി കളിച്ചിട്ടും എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും ഗൗതം ഗംഭീർ വെറുമൊരു കാപട്യക്കാരനാണെന്നും .”- മനോജ് തിവാരി പറഞ്ഞു. രോഹിത് ലോകകപ്പ് വിജയിച്ച ക്യാപ്റ്റനാണ്. ഐപിഎല്ലിൽ മാത്രമാണ് ഗംഭീറിന്‍റെ നേട്ടങ്ങൾ കൊൽക്കത്ത കപ്പടിച്ചപ്പോൾ കാലിസിന്‍റെയും സുനിൽ നരെയ്ന്‍റെയും എന്‍റെയും പ്രകടനങ്ങളുണ്ടായിരുന്നു. ക്രെഡിറ്റ് ഗംഭീറിന് എടുക്കാൻ വേണ്ടിയുള്ള പിആർ ആയിരുന്നു അവിടെ, സാഹചര്യവും അതായിരുന്നു.”- മനോജ് തിവാരി ആരോപിച്ചു ഗൗതം ഗംഭീറിനൊപ്പം കൊൽക്കത്തയിൽ കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി. ബോളിങ് പരിശീലകന്‍റെ ഉപയോഗം എന്താണ്? കോച്ച് എന്തു പറഞ്ഞാലും അത് അനുസരിക്കുക. മോർക്കൽ ലക്നൗവിന്‍റെ കോച്ചായിരുന്നു. ഗംഭീറും അഭിഷേക് നായരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ചായിരുന്നു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
September 12, 2024
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
October 10, 2024
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.