നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് ബോബിയുടെ അഭിഭാഷകൻ അറിയിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്. ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്‌തതിനു പിന്നാലെ വീണ്ടും പ്രതികരണവുമായി നടി ഹണി റോസ് രംഗത്തെത്തി. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ളാദത്തിലല്ല താനെന്നും നിർത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. നമ്മുടെ നിയമവ്യവസ്‌ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

Related Posts