വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടനെതിരേ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്. പോലീസ് യുവ ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചു വരുകയാണ്. പല തവണകളായി ഇയാൾക്ക് 31,000 രൂപ നൽകിയതിൻ്റെ തെളിവുകളും പോലീസിന് യുവതി നൽകി.
പരാതിയിൽ ആരോപിക്കുന്ന കാര്യങ്ങളിലടക്കം തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. തെളിവ് ശേഖരണത്തിനും പ്രാഥമിക അന്വേഷണങ്ങൾക്കും ശേഷം നോട്ടീസ് നൽകി വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് പോലീസിൻ്റെ നീക്കം. പ്രതിയായ റാപ്പർ വേടൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും.