ഗാന്ധിജയന്തിയോടനുബന്ധിച്ച് യുവധാര വെൽഫെയർ അസോസിയേഷൻ, ജിഗണിയുടെ നേതൃത്വത്തിൽ കല്ലുവാള പഞ്ചായത്ത് പരിധിയിലെ മാന്തലിംഗപുരയിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
അസോസിയേഷൻ സെക്രട്ടറി ബിജി മോൻ എൻ.വി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി രതീഷ് സി.ആർ, ട്രഷറർ രമേശ് കുമാർ, കമ്മിറ്റി അംഗങ്ങളായ വിനിഷ്, അനീഷ് കുമാർ, ശിവകുമാർ, ഋധിക അനീഷ്, അബ്ദുൾ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.
ഏകദേശം ഒന്നര കിലോമീറ്റർ റോഡ് യുവധാര വളണ്ടിയർമാർ ശുചീകരിച്ചു. ഈ പ്രവർത്തനത്തിൽ തദ്ദേശവാസികളും ആവേശത്തോടെ പങ്കുചേർന്നത് പരിപാടിയെ കൂടുതൽ വിജയകരമാക്കി.