സംസ്ഥാനത്ത് എച്ച്.ഐ.വി കേസുകൾ കൂടുന്നതായി റിപ്പോർട്ട്. 2024-25 ലെ റിപ്പോർട്ട് പ്രകാരം പാലക്കാട് 5203, തിരുവനന്തപുരത്ത് 5094, എച്ച്.ഐ.വി ബാധിതരുണ്ട്. നേരത്തെ പാലക്കാട് മാത്രമായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തിരുവനന്തപുരത്തും കേസുകൾ വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ തിരുവനന്തപുരത്ത് 123 പേരും പാലക്കാട് 42പേരും രോഗബാധിതരായി. 2647 എച്ച്.ഐ.വി ബാധിതരുള്ള തൃശൂരും ജാഗ്രതയുണ്ട്.

2024-25ൽ ആകെ 1213 പേരാണ് വൈറസ് ബാധിതരായത്. ഇതിൽ 197പേർ 19നും 25നുമിടയിൽ പ്രായമുള്ളവരാണ്. 2021-22 ൽ ഇത് 76 പേർക്കായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും കേസുകൾ പെരുകാൻ കാരണമാണ്. സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന കേമ്പയിനിലൂടെ കോളേജുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും ബോധവത്കരണം ഊർജിതമാക്കാനാണ് തീരുമാനം. നാഷണൽ സർവീസ് സ്‌കീമിൻ്റെ സഹകരണത്തോടെയാണ് പരിപാടി.

Related Posts