ജനുവരി 6 ന് ‘ജനം ടിവി’യിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെ ഉണ്ടായ വിദ്വേഷ പരാമർശത്തിൽ കോട്ടയം ജില്ല സെഷൻസ് കോടതിയാണ് പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് . ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇന്ത്യയിലെ മുസ്ലിംകൾ മുഴുവൻ വർഗീയവാദികളാണ് എന്ന് പി.സി. ജോർജ് പറഞ്ഞത്. യൂത്ത് ലീഗ് ആണ് ഈ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയത്.

തുടർന്ന് ഈരാട്ടുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. അതിനു പിന്നാലെയാണ് ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. നാലു തവണ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. ബുധനാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്. ഹൈകോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചു.

ജനുവരി ആറിന് ‘ജനം ടിവി’യിൽ നടന്ന ചർച്ചയിലായിരുന്നു പി.സി ജോർജിൻ്റെ വിദ്വേഷ പരാമർശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ട്,

വർഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല. കെ.ടി. ജലീൽ, പി.കെ കുഞ്ഞാലിക്കുട്ടി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്

Related Posts