അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിടാമുയർച്ചി. കേരളത്തിൽ 300ലധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.

ശ്രീ ഗോകുലം മുവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിൻ്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിൻ്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ് ചിത്രമെന്നാണ് എക്സിൽ നിറയുന്ന പ്രതികരണങ്ങൾ.

ഇപ്പോഴിതാ ആരാധകർ ആഘോഷിച്ച് തിയേറ്ററുകളിലേക്ക് ഓടി കയറുമ്പോൾ ചിത്രം ഓൺലൈനിൽ ചോർന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിൻ്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ.

സിനിമ നിരവധി നിയമവിരുദ്ധ വെബ്സൈറ്റുകളിൽ സൗജന്യമായി ലഭ്യമാണ്. ചിത്രത്തിൻ്റെ ലിങ്കുകൾ ഇതിനകം തന്നെ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇത് സിനിമയുടെ മൊത്തത്തിലുള്ള ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിച്ചേക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്. റിലീസ് ചെയ്തതിന് ശേഷം വിടാമുയർച്ചിക്ക് ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Related Posts