കാണാതായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി. നോർത്ത് ഡൽഹി ഗീത കോളനിക്കു സമീപത്ത് നിന്നു ഞായറാഴ്‌ച വൈകിട്ടാണ് ത്രിപുര സ്വദേശിയായ സ്നേഹ ദേബ്‌നാഥിനെ മൃതദേഹം കണ്ടെത്തിയത്. ഗീത കോളനി മേൽപ്പാലത്തിന് താഴെ നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ 6 ദിവസമായി സ്നേഹയെ കാണാതായിട്ട്. ജൂലൈ 7 മുതൽ സൗത്ത് ഡൽഹി പര്യാവരൻ കോംപ്ലക്‌സിൽ താമസിക്കുന്ന ത്രിപുര സ്വദേശിയായ സ്നേഹ ദേബ്നാഥിനെ (19) കാണാതായത്. കുടുംബം നേരത്തെ സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. സിഗ്നേച്ചർ പാലത്തിന് മുകളിൽ നിന്നും ചാടാൻ പോവുകയാണ്.

ഇങ്ങനെ ജീവിക്കാനാവില്ലെന്നും താനൊരു പരാജയമാണെന്നും ഭാരമാണെന്നും ആത്മഹത്യക്കുറിപ്പിൽ സ്നേഹ പറഞ്ഞിരുന്നു. ഉന്നതപഠനത്തിന് ഡൽഹിയിലെത്തിയ സ്നേഹ, ജുലൈ 7 ന് സുഹൃത്തിനെ സരായി റോഹില്ല റെയിൽവേ സ്റ്റേഷനിൽ ഇറക്കാൻ പോകുന്നുവെന്ന് അമ്മയെ വിളിച്ചറിയിച്ചിരുന്നു. പിന്നീട് സ്നേഹയെ വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്ന് കുടുംബം പറയുന്നു.

സ്നേഹയുടെ മൊബൈൽ ഫോൺ കാണാതായ ശേഷം പ്രവർത്തനരഹിതമായി. സ്നേഹ വിളിച്ചത് പ്രകാരം എത്തിയ കാർ ഡ്രൈവറാണ് പെൺകുട്ടി പോയത് റെയിൽവേ സ്റ്റേഷനിലേക്കല്ലെന്നും സിഗ്നേച്ചർ പാലത്തിന് സമീപത്തേക്കാണെന്നും കുടുംബത്തെ അറിയിച്ചത്. കാണാതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ക്രൈംബ്രാഞ്ച് നിർദേശ പ്രകാരം ദുരന്തപ്രതിരോധ സേന 7 ഏഴ് കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയിരുന്നു.

Related Posts